തന്ത്രി ചെയ്തത് ശരിയെന്ന് നിയമോപദേഷ്ടാവ്
കൊച്ചി : വയലാര്‍ രവിയുടെ മകന്‍ കയറിയതിന് പുണ്യാഹം തളിച്ച ഗുരുവായൂര്‍ തന്ത്രിയുടെ നടപടിയെ ഗുരുവായൂര്‍ ദേവസ്വം നിയമോപദേഷ്ടാവ് ടി.പി.കേളുനമ്പ്യാര്‍ ന്യായീകരിച്ചു.
ക്ഷേത്രത്തില്‍ പ്രവേശിച്ചത് അഹിന്ദുവാണെന്ന് സംശയമുണ്ടായാല്‍ പുണ്യാഹം തളിക്കാനുള്ള അധികാരം തന്ത്രിക്കുണ്ട്.തന്ത്രി ക്ഷേത്രത്തില്‍ നടത്തുന്ന ചടങ്ങുകളുടെയും മറ്റും ഉത്തരവാദിത്വം ദേവസ്വത്തിലും നിക്ഷിപ്തമാണെന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ചുകൊണ്ട് സപ്തംബര്‍ 21വ്യാഴാഴ്ച നമ്പ്യാര്‍ പറഞ്ഞു.
അമ്മയുടെ മതം വേറെയായതിനാല്‍ രവിയുടെ മകന്‍ രവികൃഷ്ണന്റെ മതവും വ്യക്തമല്ല. അതിനാലാണ് തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരി പുണ്യാഹം തളിച്ചതെന്ന് നമ്പ്യാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications