Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രാജഗോപാല്‍

കോയമ്പത്തൂര്‍: കണ്ണൂര്‍ പവര്‍ പ്രോജക്ടിന് അംഗീകാരം നല്കുന്നതില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് കാലതാമസം വരുത്തിയതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ സപ്തംബര്‍ 21 വ്യാഴാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി വാജ്പേയിയുടെ അമേരിക്കാ സന്ദര്‍ശന വേളയില്‍ കണ്ണൂര്‍ പദ്ധതിയിലെ അമേരിക്കന്‍ പങ്കാളിയായ എല്‍പാസ്സോയുമായി കരാര്‍ ഒപ്പിടാനിരുന്നതാണ്. എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ അവസാന നിമിഷം അത് ഉപേക്ഷിക്കുകയായിരുന്നു.

കണ്ണൂര്‍ പദ്ധതിക്കംഗീകാരം നല്കണമെന്ന് മുഖ്യമന്ത്രി നായനാര്‍ക്ക് താല്പര്യമുണ്ടെങ്കിലും സി.പി.എമ്മിലെ ഗ്രൂപ്പിസം അദ്ദേഹത്തെ അതിന് അനുവദിക്കുന്നില്ല എന്ന് രാജഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ പദ്ധതി തടസ്സപ്പെടുത്താന്‍ വൈദ്യുതി മന്ത്രി ശര്‍മ്മ ബോധപൂര്‍വം പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+