കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സിന് മരുന്ന് കണ്ടെത്താന്‍ സാധ്യത

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: എയ്ഡ്സിന് മരുന്ന് കണ്ടെത്താന്‍ സാധ്യത തെളിയുന്നു. എച്ച്ഐവി വൈറസിന് സമാനമായി കുരങ്ങന്മാരില്‍ ബാധിക്കുന്ന വൈറസിനെ ചെറുക്കാന്‍ ചില തരം കുരങ്ങന്മാരുടെ ശരീരത്തിന് കഴിവുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്.

എച്ച്ഐവിക്ക് സമാനമായി കുരങ്ങന്മാരില്‍ രോഗം പടര്‍ത്തുന്ന വൈറസിന് എസ്ഐവി എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പേരിട്ടിരിക്കുന്നത്. എച്ച്ഐവിയേക്കാള്‍ മാരകമാണ് ഈ വൈറസ്.

എന്നാല്‍ ചില തരം കുരങ്ങന്മാരുടെ ശരീരത്തിന് എസ്ഐവിയുടെ മാരകശേഷിയെ പ്രതിരോധിക്കാനാവുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. മകാക്വെ ഇനത്തില്‍പെട്ട കുരങ്ങന്മാര്‍ക്കാണ് എസ്ഐവി വൈറസിനെ ചെറുക്കാനുള്ളഅപൂര്‍വശേഷിയുണ്ടന്ന് കണ്ടെത്തിയത്.ഈ കുരങ്ങന്‍മാരുടെ ശരീരത്തിലുള്ള ടാറ്റ് എന്ന പ്രോട്ടീന്‍ ആണ് എസ്ഐവി വൈറസിനെ ശക്തമായി ചെറുക്കുന്നത്.

ടാറ്റ് പ്രോട്ടീന്‍ ഉപയോഗിച്ചുണ്ടാക്കുന്ന വൈറസിന് എയ്ഡ്സ് രോഗത്തെയും ചെറുക്കാനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ടാറ്റ് അടങ്ങിയ വാക്സിന്‍ ശാസ്ത്രജ്ഞര്‍ കുരങ്ങന്മാരില്‍ പരീക്ഷിച്ചുവരികയാണ്. ഇത് വിജയിക്കുകയാണെങ്കില്‍ എയ്ഡ്സ് ബാധിച്ച മനുഷ്യശരീരങ്ങളിലും ഈ വാക്സിന്‍ പരീക്ഷിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇതിനു പുറമെ എയ്ഡ്സിനെ തടയാനായി എഴുപതോളം വാക്സിനുകള്‍ നിര്‍മാണപരീക്ഷങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X