Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്കോട്ടല്‍ സര്‍വീസ് മൂന്നാറിലേയ്ക്കും

കൊച്ചി : എസ്കോട്ടലിന്റെ സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് ഇനി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേയ്ക്കും. കേരളത്തിലെ എസ്കോട്ടല്‍ വരിക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് കമ്പനി മൂന്നാറിലേയ്ക്ക് ശൃംഖല വ്യാപിപ്പിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനോജ് കോഹ്ലി സപ്തംബര്‍ 22 വെള്ളിയാഴ്ച കൊച്ചിയില്‍ അറിയിച്ചു.

ജനവരിയോടെ സര്‍വീസ് മൂന്നാറില്‍ പൂര്‍ണ്ണതോതില്‍ വരും. മൂന്നാര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പുറം ലോകവുമായി സദാ ബന്ധം പുലര്‍ത്താന്‍ സെല്ലുലാര്‍ സര്‍വീസ് സഹായകമാകും. ഇപ്പോള്‍ എസ്കോട്ടെലിന്റെ സേവനം കേരളത്തിലെ 57 കേന്ദ്രങ്ങില്‍ ലഭ്യമാണ്. 13 പട്ടണങ്ങലിലേയ്ക്ക് കൂടി സര്‍വീസ് വൈകാതെ വ്യാപിപ്പിക്കും.

വരിക്കാരുടെ സംഖ്യ ഒരു ലക്ഷം കടക്കുന്ന രാജ്യത്തെ മൂന്നാമത്തെ മൊബൈല്‍ കമ്പനിയാണ് എസ്കോട്ടെല്‍. വരിക്കാരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് തുടങ്ങിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കമ്പനിക്കു പദ്ധതിയുണ്ടെന്ന് മനോജ് കോഹ്ലി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+