വിപണിയില്‍ വന്‍ ഇടിവ്, കറുത്ത വെള്ളിയാഴ്ച
മുംബൈ: സപ്തംബര്‍ 22 വെള്ളിയാഴ്ച ഓഹരി വിപണിയില്‍ കറുത്ത വെള്ളിയാഴ്ചയായി. അടുത്ത കാലത്തെങ്ങും രേഖപ്പെടുത്താത്ത വന്‍ ഇടിവ് വെള്ളിയാഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക 225 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 62 പോയിന്റും താഴ്ന്നു.
ഈയാഴ്ച വിപണിയില്‍ പൊതുവെ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വന്‍തോതില്‍ ഉയരുന്ന പ്രവണതയും കരടികളുടെ സ്വാധീനവും വിപണിക്ക് ചെറുത്തു നില്‍ക്കാനായില്ല എന്നതിന്റെ തെളിവായിരുന്നു ഈ ആഴ്ചത്തെ ഇടിവ്.
ഒരാഴ്ച കൊണ്ട് മുംബൈ സൂചിക 4668 എന്ന നിലയില്‍ നിന്ന് 4032 എന്ന നിലയിലെത്തി. ആകെ 636 പോയിന്റ് താഴ്ച. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയാകട്ടെ 1452 പോയിന്റില്‍ നിന്ന് 1265 പോയിന്റില്‍ എത്തി. 187 പോയിന്റ് താഴ്ച .
സപ്തംബര്‍ 22 വെള്ളിയാഴ്ച ഏതാണ്ടെല്ലാ ഓഹരികളുടെയും വിലയിടിഞ്ഞു. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ വന്‍ ഇടിവു രേപ്പെടുത്തി. വിപണി താഴുന്ന പ്രവണത തുടരുന്നതു കൊണ്ടും നാസ്ഡാക്കില്‍ ഇന്ത്യന്‍ ഓഹരികളുടെ സ്ഥിതി ഭദ്രമല്ലാത്തതും മൂലം വിവരസാങ്കേതിക ഓഹരികളില്‍ വന്‍തോതില്‍ വിറ്റഴിക്കലുണ്ടായി.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4032.37
തുടങ്ങിയത് - 4257.20
താഴ്ച - 224.83
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1264.70
തുടങ്ങിയത് - 1326.55
താഴ്ച - 61.85
വില കൂടിയ ഓഹരികള്‍
ബാമര്‍ ലൂറി, ബജാജ് ഹിന്ദ്, വാലിയന്റ് കോം, വെറോണിക്കാ ലാബ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, വിപ്രോ, പെന്റാമീഡിയ, സില്‍വര്‍ലൈന്‍, എന്‍ ഐ ഐടി, ഹിന്ദുസ്ഥാന്‍ ലീവര്‍, എ സി സി, ഐ ടി സി, ടിസ്കോ, എസ് ബി ഐ, റെയ്മണ്ട്, ഐ സി ഐ സി ഐ, സത്യം കംപ്യൂട്ടേഴ്സ്, എം ടി എന്‍ എല്‍, എച്ച് സി എല്‍ ഇന്‍ഫോ, ആപ്ടെക്, ഗ്ലോബല്‍ ടെലി
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications