Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഡിയോ രംഗത്തു വിപ്ലവവുമായി വേള്‍ഡ്സ്പേസ്

വാര്‍ത്തകളും സംഗീതവും സാറ്റലൈറ്റ് വഴി നേരിട്ട് ശ്രോതാക്കള്‍ക്കെത്തിക്കുന്ന വേള്‍ഡ്സ്പേസ് ഓഡിയോ സിസ്റം ഇന്ത്യയിലെത്തുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കഴിവുകള്‍ ചൂഷണം ചെയ്താണ് ഓഡിയോ രംഗത്തെ ഈ നൂതന സമ്പ്രദായം നിലവില്‍ വരുന്നത്.

കൊണ്ടു നടക്കാവുന്ന റിസീവറില്‍കൂടി സാറ്റലൈറ്റ് ഡിജിറ്റല്‍ പ്രക്ഷേപണം ശ്രോതാക്കള്‍ക്ക് നേരിട്ടു കേള്‍ക്കാന്‍ കഴിയും എന്നതാണ് ഈ ഓഡിയോ സിസ്റത്തിന്റെ പ്രത്യേകത. ഹിറ്റാച്ചി, ജെവിസി, പാനസോണിക്, സാന്യോ എന്നീ കമ്പനികളാണ് വേള്‍ഡ്സ്പേസ് റിസീവറുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍, സംഗീതം, വിദ്യാഭ്യാസം, വിനോദം എന്നീ വിഭാഗങ്ങളിലാണ് തുടക്കത്തില്‍ പരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി എന്നീ ഭാഷകള്‍ കൂടാതെ മലയാളം, ഹിന്ദി, കന്നഡ, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും കേള്‍ക്കാന്‍ സാധിക്കും.

സംഗീതത്തില്‍ ഓരോ ഭാഷയിലും വിഭാഗത്തിലും ഉള്ള പ്രത്യേക ചാനലകുള്‍ വേള്‍ഡ്സ്പേസിനുണ്ട്. നിങ്ങള്‍ക്ക് ജാസോ റോക്കോ ആണ് ഇഷ്ടമെങ്കില്‍ അതാതു ചാനലുകള്‍ ട്യൂണ്‍ ചെയ്താല്‍ മതി. അതല്ല കിഷോര്‍ കുമാറിന്റെ മെലഡികളാണ് വേണ്ടതെങ്കിലോ...? അതിനും പ്രത്യേക ചാനലുണ്ട്.

ആഫ്രിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനകം തന്നെ വിപണിയിലെത്തിക്കഴിഞ്ഞ വേള്‍ഡ്സ്പേസ് ഓഡിയോ റിസീവറുകള്‍ സപ്തംബറിലാണ് ഇന്ത്യയിലെത്തിയത്.

അതിനൂതനമായ ഈ ഓഡിയോസിസ്റം ഇന്ത്യാഇന്‍ഫോയില്‍ക്കൂടി നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. കൂടുതല്‍ സാങ്കേതികവിവരങ്ങളും വിലയും എങ്ങനെ ഈ സിസ്റം വാങ്ങാം എന്നതും അറിയാന്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+