ബംഗാളില്‍ മരണം 129 ആയി
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചുദിവസമായി തുടരുന്ന പേമാരി വിതച്ച പ്രളയക്കെടുതിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സപ്തംബര്‍ 22 വെള്ളിയാഴ്ച 129 ആയി. മുര്‍ഷിദാബാദ്ജില്ലയില്‍ 69 പേര്‍ കൂടി മരിച്ചതോടെയാണിത്.
പ്രളയബാധിതപ്രദേശങ്ങളില്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ ഭക്ഷണപ്പൊതികള്‍ ഇട്ടുകൊടുത്തു. കരസേനയും വ്യോമസേനയും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
ആറ് ജില്ലകളില്‍ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
വെള്ളപ്പൊക്കത്തില്‍ പെട്ടിരിക്കുന്ന ജില്ലകളിലെ ഡാമുകളില്‍ നിന്നും വെള്ളം പുറത്തേക്ക് വിട്ടിരിക്കുകയാണ്. ഡാമുകള്‍ കരകവിഞ്ഞൊഴുകിയത് പ്രളയത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു.












Click it and Unblock the Notifications