മൊറട്ടോറിയം പിന്‍വലിക്കാനും ഇന്ത്യക്കു കഴിയും
ദില്ലി: രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാണെങ്കില്‍ അണുപരീക്ഷണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിക്കാനും ഇന്ത്യക്കു കഴിയുമെന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ മിശ്ര.
രാജ്യതാല്പര്യത്തിനനുസരിച്ചാണ് ഇന്ത്യ അണുപരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പക്ഷെ നമ്മുടെ സുരക്ഷ അപകടത്തിലാണെങ്കില്‍ അത് പിന്‍വലിക്കാനും കഴിയും, മിശ്ര ദൂരദര്‍ശനോട് പറഞ്ഞു.
സമഗ്ര ആണവ നിരോധന ഉടമ്പടി (സിടിബിടി)യുടെ കാര്യത്തിലും ഇന്ത്യയുടെ നിലപാട് ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സമവായത്തിന് ഇന്ത്യ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ദക്ഷിണേഷ്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ശക്തിയല്ലെന്നും ഏഷ്യയിലും ആഗോളതലത്തിലും ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അമേരിക്കയെയും മറ്റു രാജ്യങ്ങളെയും ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശനം സാധിച്ചുവെന്ന് മിശ്ര പറഞ്ഞു.












Click it and Unblock the Notifications