രാജ്കുമാറിന്റെ മോചനം: കര്‍ണാടക എം.പി.മാര്‍ ദില്ലിക്ക്
ബാംഗ്ലൂര്‍: വീരപ്പന്റെ പിടിയിലുള്ള കന്നഡ ചലച്ചിത്ര താരം ഡോ.രാജ്കുമാറിനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയി ഇടപെടണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ നിന്നുള്ള 28 എം.പി.മാരും അടുത്തയാഴ്ച ദില്ലിക്കു പോകും.
പ്രശസ്ത ചലച്ചിത്ര താരവും എം.പി.യുമായ അംബരീഷ് സപ്തംബര്‍ 22വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. രാജ്കുമാറിന്റെ മോചനത്തിന് കേന്ദ്ര ഇടപെടല്‍ മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications