ഛോട്ടാ രാജനെതിരേ വീണ്ടും വധശ്രമം?
ബാങ്കോക്ക്: സപ്തംബര്‍ 15 വെള്ളിയാഴ്ച വധശ്രമത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അധോലോക നായകന്‍ ഛോട്ടാ രാജനെതിരേ വീണ്ടും വധശ്രമം ഉണ്ടായതായി സംശയം. രാജനെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്ന ബാങ്കോക്കിലെ ആശുപത്രിയില്‍ നിന്നും ഏതോ അജ്ഞാത കേന്ദ്രത്തിലേയ്ക്കു മാറ്റിയിരിക്കുകയാണിപ്പോള്‍.
സപ്തംബര്‍ 22 വെള്ളിയാഴ്ച അജ്ഞാതനായ ഒരു ഇന്ത്യാക്കാരന്‍ രാജനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണത്രെ സുരക്ഷയെക്കരുതി അജ്ഞാത കേന്ദ്രത്തിലേയ്ക്കു മാറ്റിയത്.
കൊലപാതകസംഘത്തിലുണ്ടായിരുന്ന നാലു പേര്‍ പൊലീസ് പിടിയിലായെങ്കിലും മറ്റ് ആറു പേര്‍ ഇപ്പോഴും തായ്ലണ്ടില്‍ തന്നെയുണ്ടെന്നും ഇവര്‍ രാജനെ വധിക്കാന്‍ ഇനിയും ശ്രമങ്ങള്‍ നടത്തിയേക്കാമെന്നും തായ് പൊലീസ് അധികൃതര്‍ കണക്കു കൂട്ടുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച അജ്ഞാതന്‍ ആശുപത്രിയില്‍ കടന്നു കയറാന്‍ ശ്രമിച്ചത്.
അക്രമി സംഘം ഇപ്പോവും കറാച്ചിയില്‍ ദാവൂദ് സംഘവുമായി ബന്ധം പുലര്‍ത്തുന്നുവെന്നും എന്തു വില കൊടുത്തും രാജനെ വധിക്കണമെന്നതാണ് ദാവൂദ് ഇബ്രാഹിമിന്റെ കല്‍പനയെന്നും പൊലീസ് അധികൃതര്‍ സംശയിക്കുന്നു. 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരുന്നു രാജന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ പുറത്തുള്ള അക്രമി സംഘാംഗങ്ങള്‍ എല്ലാവരും തന്നെ പാകിസ്താന്‍കാരാണെന്നും പൊലീസ് സൂചന നല്‍കി.












Click it and Unblock the Notifications