ഇന്ധന വില കൂടിയേക്കും
ദില്ലി: പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ഇന്നുള്ള സാഹചര്യത്തില്‍ ഏതു കടുത്ത തീരുമാനങ്ങള്‍ക്കും ജനങ്ങള്‍ തയ്യാറായിരിക്കണം, പ്രധാനമന്ത്രിയുടെ വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രവിപണിയിലുണ്ടായ വിലവര്‍ദ്ധനവില്‍ വ്യാവസായിക രാഷ്ട്രങ്ങളില്‍ പോലും ഉള്ള പ്രതിഷേധങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തുതന്നെ പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകുമെന്നും പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications