പെണ്‍കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി
കോയമ്പത്തൂര്‍ : ആലപ്പുഴയില്‍ നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെയും കോയമ്പത്തൂരില്‍ കണ്ടെത്തി. സപ്തംബര്‍ 21 വ്യാഴാഴ്ചയാണ് മൂന്നു പേരെയും കോയമ്പത്തൂര്‍ റെയില്‍വെ സ്റേഷനില്‍ പൊലീസ് കണ്ടെത്തിയത്.
സുമയ്യ(15), അനുപമ (15), അമല്‍ അബ്ദുള്‍ ലത്തീഫ് (15) എന്നിവരെയാണ് സപ്തംബര്‍ 18 തിങ്കളാഴ്ച കാണാതായത്. എറണാകുളത്തു നിന്നും കേരള എക്സ്പ്രസ്സില്‍ കയറി ഇവര്‍ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നു വിവരം ലഭിച്ചയുടന്‍ ആലപ്പുഴ പൊലീസുമൊത്ത് എത്തിയ രക്ഷിതാക്കള്‍ സപ്തംബര്‍ 22 വെള്ളിയാഴ്ച കുട്ടികളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
ആലപ്പുഴ ടിഡി സ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഇവര്‍ ഓണപ്പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിനാലാണ് ഒളിച്ചോടിയതെന്ന് കരുതുന്നു.












Click it and Unblock the Notifications