കണ്ണൂര്‍ പദ്ധതി: ചര്‍ച്ച നടക്കുന്നുവെന്ന് മുഖ്യമന്ത്രി
കാസര്‍ഗോഡ്: കണ്ണൂര്‍ പദ്ധതി സംബന്ധിച്ച് അമേരിക്കന്‍ കമ്പനി എല്‍ പാസോയുമയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേരള മുഖ്യമന്ത്രി ഇ.കെ. നായനാര്‍. പദ്ധതി ഉപേക്ഷിച്ചതായുള്ള വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സപ്തംബര്‍ 22വെള്ളിയാഴ്ച കാഞ്ഞങ്ങാട്ട് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം എന്‍റോണുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സംസ്ഥാന താല്പര്യങ്ങള്‍ക്ക് ഹാനികരമാവുമെന്ന് മനസ്സിലാക്കിയതിനാല്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ പദ്ധതിയുമായി കെ.പി.പി.നമ്പ്യാര്‍ക്കുള്ള ബന്ധം വെറും സാങ്കേതികമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications