കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹം നടത്തിയത് തെറ്റെന്ന് പത്മനാഭനും പരമേശ്വരനും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വയലാര്‍ രവിയുടെ മകന്‍ ക്ഷേത്രത്തില്‍ കയറിയതിന് പുണ്യാഹം നടത്തിയ ഗുരുവായൂര്‍ തന്ത്രിയുടെ നടപടി തെറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും അഭിപ്രായപ്പെട്ടു.

അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനമനുവദിക്കണമെന്ന് സപ്തംബര്‍ 21 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പത്മനാഭന്‍ ആവശ്യപ്പെട്ടു. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ദൈവം എഴുന്നേറ്റ് ഓടുകയൊന്നുമില്ല. എകെജി തുടക്കംകുറിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിനു ശേഷം ക്ഷേത്രം കൂടുതല്‍ മെച്ചപ്പെട്ടിട്ടേയുള്ളു. ഗുരുവായൂരപ്പനെ സ്തുതിച്ച് പാടുന്ന യേശുദാസിനും ഗാനങ്ങളെഴുതുന്ന യൂസഫലിക്കും അവിടെ കയറാന്‍ അവകാശമില്ലേ? -പത്മനാഭന്‍ ചോദിച്ചു.

രവിയുടെ മകന്‍ ഹിന്ദുത്വം തെളിയിക്കണമെന്നെല്ലാം പറയുന്നത് ഹിന്ദു സമുദായത്തില്‍ ബാക്കി നില്‍ക്കുന്ന ദുരാചാരത്തിന്റെ ഭാഗമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ പറഞ്ഞു.

ആചാരങ്ങളെ പരിഷ്കരിക്കാന്‍ കഴിയാത്തത് ഹിന്ദു മതത്തിന്റെ പിഴവാണ്. മകന്‍ ഹിന്ദുവാണെന്ന് രവി പ്രഖ്യാപിച്ചു കഴിഞ്ഞ നിലക്ക് തന്ത്രിയുടെ ഈ നടപടി തെറ്റാണ്. എന്നാല്‍ പുണ്യാഹവിവാദം അവര്‍ണ്ണര്‍ക്കെതിരായ വിവേചനമായി കാണുന്നത് ഹിന്ദുമതത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും പരമേശ്വരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X