Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് ജില്ലകളില്‍ പ്രചാരണം ശനിയാഴ്ച തീരും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സപ്തംബര്‍ 25 തിങ്കഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പ്രചാരണം ശനിയാഴ്ച കഴിയും.

കാസര്‍കോട്, വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ കൊല്ലവും തൃശൂരും കോര്‍പ്പറേഷനുകളാണ്. കോര്‍പ്പറേഷനായതിനു ശേഷം ഇരുജില്ലകളിലും നടക്കുന്ന ആദ്യതിരഞ്ഞെടുപ്പാണിത്.

ഇരുമുന്നണികളും ബി.ജെ.പിയും അവസാനഘട്ടത്തില്‍ കടുത്ത പ്രചാരണമാണ് നടത്തുന്നത്. എവിടെയും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള അഭ്യര്‍ഥന മൈക്കിലൂടെ നിരന്തരം കേള്‍ക്കാം. നേതാക്കള്‍ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ അവസാനഘട്ടത്തിലാണ്.

തിങ്കളാഴ്ച രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് വോട്ടെടുപ്പ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സപ്തംബര്‍ 27 ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

സപ്തംബര്‍ 28 വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. അന്ന് വൈകുന്നേരത്തോടെ പൂര്‍ണമായും ഫലമറിയാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+