സൂര്യനെല്ലിക്കേസ്: പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: സൂര്യനെല്ലിക്കേസില്‍ പ്രത്യേക കോടതി ശിക്ഷ വിധിച്ച എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യാനുമതി നല്‍കി.
25,000 രൂപയുടെ രണ്ടു ആള്‍ജാമ്യമാണ് ജസ്റിസ് രാജേന്ദ്രബാബു അനുവദിച്ചത്. പതിനായിരം രൂപയോ പിഴയുടെ അമ്പത് ശതമാനമോ ഏതാണ് വലിയ തുക ആ തുക അടക്കണമെന്നും വ്യവസ്ഥയുണ്ട്.
സൂര്യനെല്ലി കേസില്‍ 35 പേരെ കുറ്റക്കാരെന്ന് പ്രത്യേക കോടതി വിധിച്ചിരുന്നു. നാലുപേരെ കോടതി വെറുതെവിട്ടു. ശിക്ഷ വിധിച്ച 35 പേര്‍ക്കാണ് ഹൈക്കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, കൂട്ട ബലാത്സംഗം തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.
ഇതിനിടെ മുഖ്യപ്രതികളിലൊരാളായ ധര്‍മരാജന്‍ നാടകീയമായി പൊലീസ് പിടിയിലായിരുന്നു.












Click it and Unblock the Notifications