യു.എ.ഇ.- എന്‍.എസ്.ഇ. ട്രേഡിങ് കേരളത്തിലേക്കും
കൊച്ചി: യു.എ.ഇ. എക്സ്ചേഞ്ച് ആന്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചുമായുള്ള ഓണ്‍ലൈന്‍ ട്രേഡിങ് കേരളത്തിലേക്കും വ്യാപിപ്പിച്ചു.
എറണാകുളം
ഹബീബ് ടവേഴ്സ് ആസ്ഥാനമാക്കി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ട്രേഡിങിന്റെ ഉദ്ഘാടനം യു.എ.ഇ.യിലെ മുന്‍ നിയമ മന്ത്രി അബ്ദുള്ള ഹുമൈദ് അല്‍ മസ്രോയി സപ്തംബര്‍ 22വെള്ളിയാഴ്ച നിര്‍വഹിച്ചു. 1994 മുതല്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചില്‍ അംഗത്വമുള്ള യു.എ.ഇ. എക്സ്ചേഞ്ച് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് ഇതുവരെ മുംബൈയിലാണ് ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയിരുന്നത്.
അത്യാധുനിക സോഫ്റ്റ്വെയര്‍ സംവിധാനമുപയോഗിച്ച് സഹോദര സ്ഥാപനങ്ങളുടെ ശാഖകളിലൂടെയാണ് ട്രേഡിങ് വിപുലപ്പെടുത്തുന്നതെന്ന് കമ്പനിയുടെ സാരഥികളായ അബ്ദുള്ള ഹുമൈദ് അല്‍ മസ്രോയിയും ബി.ആര്‍.ഷെട്ടിയും പറഞ്ഞു. കൊച്ചിന്‍ സ്റോക്ക് എക്സ്ചേഞ്ച് ജനറല്‍ മാനേജരായിരുന്ന പി.ജെ.മാത്യുവാണ് ഓണ്‍ലൈന്‍ ട്രേഡിങിനു നേതൃത്വം നല്കുന്നത്.
ഗള്‍ഫിലെ ഏറ്റവും വലിയ എക്സ്ചേഞ്ച് കമ്പനികളിലൊന്നായ യു.എ.ഇ. എക്സ്ചേഞ്ച് സെന്റര്‍ എല്‍.ഐ.സി.യുടെ സഹോദര സ്ഥാപനമാണ് യു.എ.ഇ. എക്സ്ചേഞ്ച് ആന്റ് ഫിനാന്‍സ് ലിമിറ്റഡ്. കമ്പനിയുടെ മറ്റൊരു സഹോദര സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിന് ഇന്ത്യയില്‍ 31 ശാഖകളാണുള്ളത്.












Click it and Unblock the Notifications