കണ്ണൂര്‍ : ചെയര്‍മാന്റെ നിലപാടില്‍ വൈരുദ്ധ്യം
കൊച്ചി : വിവാദമായിരിക്കുന്ന കണ്ണൂര്‍-എന്നൂര് പദ്ധതിയെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്മാന് സുകുമാര്‍.എന്‍. ഉമ്മന്റെ നിലപാടുകളില്‍ പ്രകടമായ വൈരുദ്ധ്യം.
എന്നൂരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്കുചിതം എന്ന് ജൂലായ് മാസത്തില്‍ ഉമ്മന്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം കെ.പി.പി.നമ്പ്യാരുടെ വാദങ്ങളെ അനുകൂലിച്ച് വാര്‍ത്താലേഖകരുമായി സംസാരിച്ചു.
ആദ്യം നാഫ്ത ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ പദ്ധതിയില്‍ 2005ല്‍ കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദ്രവീകൃത പ്രകൃതിവാതകം ഇന്ധനമാക്കാമെന്നാണ് നമ്പ്യാരുടെ വാദം. എന്നാല്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ 2005ല്‍ പൂര്‍ത്തിയാകുമോ എന്ന് ഉറപ്പുമില്ല.
എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും വാതകം ലഭിക്കുന്നതു വരെ നാഫ്ത ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വിലയേറിയ വൈദ്യുതി വാങ്ങുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് വൈദ്യുതി മന്ത്രി ശര്‍മ്മയുടെ നിലപാട്. മന്ത്രിയുടെ ഈ നിലപാടിനെ ഫലത്തില്‍ ന്യായീകരിക്കുന്നതാണ് ഉമ്മന്‍ നേരത്തെ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍.
കായംകുളം പദ്ധതിയുടെ വികസനം പൂര്‍ത്തിയാകുന്നതു വരെ എന്നൂരില്‍ നിന്നും വൈദ്യുതി വാങ്ങാമെന്നും ജൂലായ് 20ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇതിന് കടകവിരുദ്ധമായാണ് ചെയര്മാന് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് മന്ത്രിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications