നമ്പ്യാര്‍ക്കെതിരെ നടപടിയെടുക്കും : വി.എസ്
കോട്ടയം: കണ്ണൂര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ശര്‍മക്കും മറ്റുമെതിരെ ആരോപണങ്ങളുയര്‍ത്തിയ കണ്ണൂര്‍ പദ്ധതി ചെയര്‍മാന്‍ കെ.പി.പി നമ്പ്യാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സപ്തംബര്‍ 22 വെള്ളിയാഴ്ച കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ശര്‍മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വൈദ്യുതി ബോര്‍ഡ് എന്നൂരില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സുകുമാരന്‍ ഉമ്മന്‍ പറഞ്ഞത് ശരിയല്ല. ഉമ്മനെതിരെയും നിയമനടപടി സ്വീകരിക്കും.
കണ്ണൂര്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. വിവാദത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന എ.കെ. ആന്റണിയുടെയും ഒ. രാജഗോപാലിന്റെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമാണ് അന്വേഷണം നടത്തേണ്ടത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവാം-അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications