കശ്മീര്‍: സ്ഫോടനങ്ങളില്‍ മരണം ഏഴായി
ജമ്മു: കശ്മീരില്‍ സപ്തംബര്‍ 23 ശനിയാഴ്ചയുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ ഏഴ് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.
ജമ്മു മേഖലയിലെ ഉദംപൂര്‍ ജില്ലയിലെ സംഗല്‍ദന്‍ ഗ്രാമത്തിലാണ് രണ്ടു സ്ഫോടനങ്ങളുമുണ്ടായത്.
രാവിലെ ഏഴ് മണിക്ക് ഒരു കടയിലാണ് ആദ്യസ്ഫോടനമുണ്ടായത്. കടയുടമസ്ഥന്‍ ഷട്ടര്‍ തുറക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മണിക്കൂറുകള്‍ക്കകം ആദ്യസ്ഫോടനം നടന്ന സ്ഥലത്തു നിന്നും 200 മീറ്റര്‍ അകലെ രണ്ടാമത്തെ സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാവിലെ ഏഴുമണിക്കുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന ് സംഭവസ്ഥലത്തെത്തിയ സുരക്ഷാ സൈനികര്‍ക്കു നേരെ അടുത്തുള്ള കുന്നുകളില്‍ നിന്നും ഭീകരര്‍ നിറയൊഴിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ശക്തമായ വെടിവയ്പുണ്ടായി.
സപ്തംബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരത്തിനു ശേഷമുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ വിദേശികളെന്ന് കരുതുന്ന എട്ട് ഭീകരരെ സൈനികര്‍ വെടിവച്ചുകൊന്നു.












Click it and Unblock the Notifications