കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷേമാശ്വാസത്തുകയിലും തത്തുല്യമായ വര്‍ദ്ധനവരുത്തിയിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തിലാണ് വര്‍ദ്ധനവ് നിലവില്‍ വരിക.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴുള്ള 38 ശതമാനം ക്ഷാമബത്ത ഇനി മുതല്‍ 41 ശതമാനമായി വര്‍ദ്ധിക്കും. പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി പ്രമോദ് മഹാജന്‍ സപ്തംബര്‍ 23 ശനിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

ഇതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 1,194.96 കോടി രൂപയുടെ അധികബാധ്യത വരും. ഈ വര്‍ഷം തന്നെ 592.62 കോടിയുടെ അധികബാധ്യതയുണ്ടാകും.

ജനവരി ഒന്നിനും ജൂലായ് ഒന്നിനുമായി രണ്ടു തവണയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്കരിക്കുന്നത്. ഉപഭോക്തൃവിലസൂചികയുടെ അടിസ്ഥാനത്തിലാണ് പരിഷ്കരണത്തോത് നിശ്ചയിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X