ബംഗാളില്‍ മരണം ഇരുന്നൂറിലേറെയായി
കല്‍ക്കട്ട: ബംഗാളില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം സപ്തംബര്‍ 23 ശനിയാഴ്ച ഇരുന്നൂറിലേറെയായി. ഒന്നര കോടിയോളം പേര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.
തുടര്‍ച്ചയായ ആറാം ദിവസവും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മുര്‍ഷാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്- 102 പേര്‍. ബിര്‍ബം ജില്ലയില്‍ 44 പേരും ബര്‍ധമാന്‍ ജില്ലയില്‍ 20 പേരും നദിയയില്‍ 14 പേരും മിഡ്നാപൂരില്‍ 10 പേരും ഹൂഗ്ലിയില്‍ അഞ്ച് പേരും വടക്കന്‍ ദിഞ്ജാപൂരിലും ബങ്കുറയിലും രണ്ടുപേര്‍ വീതവും മരിച്ചു.
ദുരിതബാധിത പ്രദേശങ്ങളില്‍ ആറാം ദിവസവും ഹെലികോപ്ടറുകള്‍ ഭക്ഷണപാക്കറ്റുകളെത്തിച്ചു. പ്രളയത്തിലാണ്ട മിക്ക സ്ഥലങ്ങളിലെയും ജനങ്ങള്‍ ഭക്ഷണം കിട്ടാതെ ഉഴലുകയാണ്.
ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ജനങ്ങളെ പിരിച്ചുവിടാന്‍ ബെര്‍ഹാംപൂര്‍ ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍ പോലീസിന് വെടിവെക്കേണ്ടിവന്നു.
കനത്ത പേമാരിയുണ്ടായ ആറ് ജില്ലകളിലെയും മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.
കൂടുതല്‍ കരസേനാ ബോട്ടുകള്‍ പ്രത്യേകവിമാനത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കും.












Click it and Unblock the Notifications