പെട്രോളിയം വില വര്‍ധനവില്ല
ദില്ലി: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലവര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തല്ക്കാലം മാറ്റിവെച്ചു. സപ്തംബര്‍ 23 ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അഭിപ്രായഭിന്നതയെതുടര്‍ന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇപ്പോള്‍ വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
മന്ത്രിസഭാ യോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം അറിയിച്ചത്.
ഓയില്‍ റിസര്‍വ് പൂളിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പെട്രോളിയം മന്ത്രി രാം നായിക് മന്ത്രിസഭയെ അറിയിച്ചു. ഓയില്‍ പൂള്‍ അക്കൗണ്ടില്‍ 24,000 കോടി രൂപയുടെ കുറവാണുള്ളത്.
അതേ സമയം വിലവര്‍ധനവിനെ കുറിച്ച് നായിക്കിന് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications