Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ വിദഗ്ദ്ധര്‍ കശ്മീരില്‍

ദില്ലി: തീവ്രവാദികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിക്കാന്‍ ഇസ്രായേലില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം കശ്മീരിലെത്തി. തീവ്രവാദപ്രവര്‍ത്തനത്തെ ഫലപ്രദമായി ചെറുക്കുവാനും സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീവ്രവാദ പ്രതിരോധ വിഭാഗത്തിനു നേതൃത്വം നല്കുന്ന എലൈ കാറ്റ്സറാണ് സംഘത്തലവന്‍. ഇസ്രായേലിലെ ഒരു മുതിര്‍ന്ന പൊലീസ് കമാന്‍ഡറും രഹസ്യാന്വേഷണ വിഭാഗത്തിലെ അധികൃതരുമാണ് സംഘത്തിലുള്ളത്. സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളെക്കുറിച്ചും സംഘം പരിശോധന നടത്തും.

ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയുടെ ക്ഷണപ്രകാരമാണ് സംഘം എത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂണില്‍ നടത്തിയ ഇസ്രായേല്‍ സന്ദര്‍ശത്തിനിടയിലാണ് അദ്വാനി ഇസ്രായേലി അധികൃതരോട് സഹായമഭ്യര്‍ത്ഥിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+