Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ കല്യാണ്‍ സിംഗിന് വാറന്റ്

ലക്നോ: അയോധ്യയിലെ വിവാദമന്ദിരം തകര്‍ക്കപ്പെട്ടതു സം ബന്ധിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റീസ് ലിബര്‍ഹാന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി കല്യാണ്‍ സിംഗിന് കമ്മീഷന്‍ ജാമ്യത്തോടെയുള്ള വാറന്റ് അയച്ചു. ആഗസ്റ്റ് 18-നു മുമ്പായി കമ്മീഷന്‍ മുന്‍പാകെ ഹാജരാകണമെന്നാണ് വാറന്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂ ലൈ 20-ന് അയച്ച സമന്‍സ് പ്രകാരം കല്യാണ്‍ സിംഗ് ഹാജരാവാഞ്ഞത് കമ്മീഷന്‍ ഗൗരവമായെടുത്തിട്ടുണ്ട്. കമ്മീഷന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്താനുള്ള ഒരു നീക്കമായി കല്യാണ്‍ സിംഗിന്റെ സമീപനത്തെ കാണുന്നരായി കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ കമ്മീഷനു മുമ്പില്‍ ഹാജരായി പ്രസ്താവന നടത്തുന്നതില്‍ നിന്നും കല്യാണ്‍ സിംഗിനെ ഒഴിവാക്കണ മെന്ന് അദ്ദേഹത്തിന്റെ അഭിഭാ ഷകന്‍ വാദിച്ചു. താന്‍ ഒരു സാക്ഷിയല്ലെന്നായിരുന്നു കല്യാണ്‍ സിംഗിന്റെ നിലപാട്.

1992 ഡിസംബര്‍ ആറിന് തര്‍ക്ക മന്ദിരം തകര്‍ക്കപ്പെടുമ്പോള്‍ കല്യാണ്‍ സിംഗായിരുന്നു യു.പി. മുഖ്യ മന്ത്രി. പതിനായിരം രൂപയുടെ ജാമ്യത്തോടെയുള്ള വാറന്റാണ് കല്യാണ്‍ സിംഗിനെതിരേ പുറപ്പെടുവിച്ചിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ ഫൈസാബാദ് പോലീസ് സൂപ്രണ്ടായിരുന്ന ഡി.ബി.റായ്യെ ആഗസ്റ്റ് 25-നും സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പ്രഭാത് കുമാറിനെ ആഗസ്റ്റ് നാലിനും അന്വേഷണ കമ്മീഷന്‍ വിസ്തരിക്കും.

ജൂണ്‍ 20-ന് കമ്മീഷന്‍ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കല്യാണ്‍ സിംഗിന് നേരത്തേ കമ്മീഷന്‍ സമന്‍സ് അയച്ചിരുന്നു. ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്ക ണനെന്നാവശ്യപ്പെട്ട് കല്യാണ്‍ കമ്മീഷനെ സമീപിച്ചിരുന്നു.എന്നീല്‍ കമ്മീഷന്‍ ഇത് നിരസിച്ചു.

കല്യാണ്‍ സിംഗിനെ പോലെ ഒരു പ്രധാന വ്യക്തിയെ വിസ്തരിക്കാതെ കമ്മീ ഷന്റെ അന്വേഷണം പൂര്‍ത്തിയാവില്ലെന്ന് ജസ്റ്റീസ് ലിബര്‍ഹാന്‍ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+