അദ്വാനി രാജിവയ്ക്കണമെന്ന് സ്വാമി
മധുര: എല്‍.കെ. അദ്വാനിക്കെതിരെ മൂന്ന് കേസുകള്‍ നിലവിലുള്ളതിനാല്‍ അദ്ദേഹം ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യസ്വാമി സപ്തംബര്‍ 23 ശനിയാഴ്ച ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് തകര്‍ത്ത കേസിലും 1988ല്‍ രാജ്യസഭാംഗമാകുന്നതിന് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്ന കേസിലും അദ്വാനി പ്രതിയാണ്. അലഹബാദ് ഹൈക്കോടതിയിലും മധ്യപ്രദേശ് ഹൈക്കോടതിയിലുമാണ് കേസുകളുള്ളത്. കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ദില്ലി ഹൈക്കോടതിയിലും കേസുണ്ട്.
രാജ്യത്തിന്റെ ക്രമസമാധാനം സംരക്ഷിക്കേണ്ട ആഭ്യന്തരവകുപ്പിന്റെ മന്ത്രിയായിരിക്കാന്‍ അദ്വാനിക്ക് ധാര്‍മികമായ അവകാശമില്ലെന്ന് സ്വാമി പറഞ്ഞു.
ഈയിടെ മധുരയിലും രാമനാഥപുരത്തും നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സ്ഥലങ്ങളെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കണം. തമിഴ്നാടിനോടും ബംഗാളിനോടും ഇരട്ടത്താപ്പ് നയം സ്വീകരിക്കാന്‍ കേന്ദ്രത്തിനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications