പീഡനം: എസ്.ഐ. ആത്മഹത്യക്കു ശ്രമിച്ചു
പാലക്കാട്: മേലുദ്യോഗസ്ഥന്റെ പീഡനത്തില്‍ മനംനൊന്ത പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആത്മഹത്യാ ശ്രമം നടത്തി.
കുറച്ചു കാലമായി മേലുദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. കെ.സേതുമാധവന്‍(53) ഡോക്ടര്‍ക്കു നല്കിയ മൊഴിയില്‍ പറഞ്ഞു. മേലുദ്യോഗസ്ഥന്‍ തന്നോട് അകാരണമായി തട്ടിക്കയറുകയും അവധിയെടുത്താല്‍ ചീത്തവിളിക്കുകയും ചെയ്യാറുണ്ടെന്ന് സേതുമാധവന്റെ മൊഴിയില്‍ പറയുന്നു.
സഹോദര പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് സേതുമാധവന്‍ അടുത്തയിടെ അവധിയെടുത്തിരുന്നു. അതിനുശേഷം അസുഖമായതു കാരണം വീണ്ടും അവധി ആവശ്യമായി വന്നു. തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ ചെന്ന ഇദ്ദേഹത്തെ മേലുദ്യോഗസ്ഥന്‍ ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തുവത്രെ.
കല്ലേപ്പള്ളി ഇന്ദിരാ നിവാസില്‍ സപ്തംബര്‍ 21 വ്യാഴാഴ്ച ഇരുപതോളം ഉറക്കഗുളികകള്‍ കഴിച്ചാണ് സേതുമാധവന്‍ ആത്മഹത്യക്കു ശ്രമിച്ചത്. രാവിലെ അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications