കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഷബാധ: ദുബായില്‍ രണ്ട് കുട്ടികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ദുബായ്: വിഷാംശമുള്ള ഐസ്ക്രീം കഴിച്ച് ദുബായില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ചങ്ങനാശേരി രാമങ്കരി കൊടുപ്പുന്ന നെല്ലാക്കുന്നില്‍ സിബിയുടെയും സിസിലിയുടെയും മക്കളായ ശില്പ (7), മെല്‍വിന്‍ (5) എന്നിവരാണ് സപ്തംബര്‍ 22 വെള്ളിയാഴ്ച മരിച്ചത്.

ദുബായിലെ പാസി ജ്വല്ലറിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സിബി ഭാര്യയോടും മക്കളോടുമൊപ്പം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിച്ചയുടനെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയുണ്ടായി. തുടര്‍ന്ന് ബോധം കെടുകയും ചെയ്തു. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഐസ്ക്രീം കഴിച്ചെങ്കിലും സിബിക്കും സിസിലിക്കും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. മക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സിസിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുബായിലെ വര്‍ക്കീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂളില്‍ ശില്പ നാലാം ക്ലാസ് വിദ്യാര്‍ഥിനിയും മെല്‍വിന്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X