കോഴിക്കോട് യൂസേഴ്സ് ഫീ നല്‍കില്ലെന്ന്
ദില്ലി : കോഴിക്കോട് വിമാനത്താവളത്തില്‍ ഈ വര്‍ഷം കഴിഞ്ഞാല്‍ യൂസേഴ്സ് ഫീ നല്‍കില്ലെന്ന് വിവിധ സംഘടനകള്‍ വ്യോമയാന മന്ത്രി ശരദ്യാദവിനെ അറിയിച്ചു.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ദുബായിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍, മിയാഡ്സ് എന്നീ സംഘടനകളുടെ നിവേദകസംഘമാണ് സപ്തംബര്‍ 22വെള്ളിയാഴ്ച മന്ത്രിയെ ഇക്കാര്യമറിയിച്ചിട്ടുള്ളത്. ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ തുടങ്ങാനുള്ള ആവശ്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കിയതായി നിവേദക സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ വികസനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇ.അഹമ്മദ് എംപി, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.സുന്ദര്‍ദാസ്, മിയാഡ്സ് ചെയര്‍മാന്‍ കെ.ടി.രഘുനാഥ്, കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ദുബായ് കര്‍മസമിതി ചെയര്‍മാന്‍ പി.എ.അബാസ് ഹാജി തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications