ലീഗ് -സിപിഎം ധാരണയില്ല : കൊരമ്പയില്‍
കോഴിക്കോട് : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് സിപിഎമ്മുമായി യാതൊരു ധാരണയും ഇല്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി എംപി വ്യക്തമാക്കി.
യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി ലീഗ് പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കുമെന്ന മറ്റുള്ളവരുടെ പ്രസ്താവനകള്‍ കാര്യമായ ഫലമുണ്ടാക്കിയില്ല. 95 ശതമാനം സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മത്സരിക്കുന്നത്. മുന്നണിക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാത്ത ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ മാത്രം ലീഗിന് സ്വന്തമായി തീരുമാനമെടുക്കേണ്ടി വന്നുവെന്ന് സപ്തംബര്‍ 23 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കൊരമ്പയില്‍ പറഞ്ഞു.
ലീഗിന് യുഡിഎഫില്‍ മാന്യമായ സ്ഥാനമാണുള്ളതുകൊണ്ടാണ് മുന്നണിയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നത്. മുന്നണി ശക്തമാക്കാന്‍ ലീഗ് നിലകൊള്ളും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അപൂര്‍വം ചില ധാരണകള്‍ മുന്നണിക്ക് പുറത്ത് ഉണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്ന് കൊരമ്പയില്‍ സമ്മതിച്ചു.












Click it and Unblock the Notifications