സംസ്ഥാനത്ത് വോട്ടെടുപ്പു ദിവസം പൊതുഅവധി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പു നടക്കുന്ന ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ആദ്യഘട്ടം വോട്ടെടുപ്പുനടക്കുന്ന കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ സപ്തംബര്‍ 25-ന് തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതു അവധിയായിരിക്കും. രണ്ടാംഘട്ടം വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സപ്തംബര്‍ 27-ന് ബുധനാഴ്ചയാണ് അവധി.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചും തിരഞ്ഞെടുപ്പു ദിവസങ്ങളില്‍ ഈ ജില്ലകള്‍ക്ക് അവധി ബാധകമായിരിക്കും.
ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവധിയോ മറ്റു സംവിധാനമോ ഏര്‍പ്പെടുത്താന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സപ്തംബര്‍ 28 വ്യാഴാഴ്ച അവധി നല്‍കാന്‍ ജില്ലാകളക്ടര്‍മാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications