പമ്പയിലെ മണലൂറ്റ് തടയണം: ഹൈക്കോടതി
കൊച്ചി: പമ്പാ നദിയിലെ മണലൂറ്റ് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കേരള ഹൈക്കോടതി പത്തനംതിട്ട ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആറാട്ടുപുഴ കടവിലും ആറന്മുള കുത്തടത്ത് കടവിലും മണല്‍വാരല്‍ നടക്കില്ലെന്നുറപ്പു വരുത്തണമെന്ന് ജസ്റിസ് ജെ.ബി.കോശി ഉത്തരവായി. ആറന്മുള ഗ്രാമപഞ്ചായത്തംഗം സജി ചാക്കോ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവുണ്ടായത്.
മണലൂറ്റ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് അധികാരികള്‍ക്കും ആറന്മുള, കോയിപ്പുറം പഞ്ചായത്തുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്കി.
വര്‍ഷങ്ങളായി തുടരുന്ന മണലൂറ്റ് പമ്പയില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications