ബാംഗ്ലൂരില്‍ മലയാളി പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: അധ്യാപകന്റെ ശകാരത്തില്‍ മനം നൊന്ത് രണ്ട് മലയാളി പെണ്‍കുട്ടികള്‍ ബാംഗ്ലൂരില്‍ തൂങ്ങിമരിച്ചു. കെ.ആര്‍. പുരം ശ്രീവെങ്കിടേശ്വര സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ എലിസബത്ത് (14), വിനീത (13) എന്നിവരാണ് മരിച്ചത്.
സപ്തംബര്‍ 21 വ്യാഴാഴ്ച എലിസബത്തിന്റെ വീട്ടില്‍ വെച്ച് ഒരേ ഷാളില്‍ കഴുത്ത് കോര്‍ത്താണ് ഇരുവരും തൂങ്ങിമരിച്ചത്. സ്കൂളിലെ കന്നട അധ്യാപകന്‍ കാരണമാണ് തങ്ങള്‍ മരിക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവെച്ചിരുന്നു.
പരീക്ഷയില്‍ കന്നട ഭാഷയില്‍ തോറ്റ ഇരുവിദ്യാര്‍ഥികളെയും കന്നട അധ്യാപകന്‍ ശകാരിച്ചിരുന്നത്രെ. രക്ഷിതാക്കളെ കൂട്ടികൊണ്ടുവരണമെന്ന് വിദ്യാര്‍ഥികളോട് അധ്യാപകന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളാേേട് കുട്ടികള്‍ ഇക്കാര്യം പറഞ്ഞില്ല.
കൊച്ചി സ്വദേശിയായ പി.ജെ. തോംസണിന്റെയും മാര്‍ഗരറ്റിന്റെയും മകളാണ് എലിസബത്ത്. മാഹി സ്വദേശിയായ വിനയചന്ദ്രന്റെയും ഇന്ദിരയുടെയും മകളാണ് വിനീത.












Click it and Unblock the Notifications