ടൂറിസം മാര്‍ട്ടി ലൂടെ വ്യാപാരസാധ്യതകള്‍
തിരുവനന്തപുരം : കൊച്ചിയില്‍ ഒക്ടോബര്‍ നാലു മുതല്‍ ഏഴു വരെ നടക്കുന്ന ടൂറിസം മാര്‍ട്ട് മേളയില്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ മുതല്‍മുടക്കാന്‍ തയ്യാറുള്ള ധാരാളം അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കും.
സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ വ്യാപാര ലക്ഷ്യവുമായി മേളക്കെത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മേളയിലൂടെ കേരള ടൂറിസത്തിന് ജപ്പാന്‍, ഹോങ്കോങ്, ആസ്ത്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കമ്പോളം കണ്ടെത്തുകയാണ് ലക്ഷ്യം.
വിനോദസഞ്ചാര വകുപ്പും വിനോദസഞ്ചാര മേഖലയിലെ സ്വകാര്യ സംരംഭകരും സംയുക്തമായി സംഘടിപ്പിക്കുന്ന മേള ഇന്ത്യയില്‍ ആദ്യമാണ്. ഏകദേശം 150 സംരംഭകര്‍ക്ക് കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകളെ കുറിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ മേള ഉപകരിക്കും.
ധാരാളം വിമാനക്കമ്പനികളും ഹോട്ടല്‍ വ്യവസായികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. എയര്‍ ഇന്ത്യ , ഇന്ത്യന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വേസ്, എയര്‍ലങ്ക, കുവൈറ്റ് എയര്‍വേസ് എന്നീ കമ്പനികള്‍ ടൂറിസം മാര്‍ട്ട് പ്രതിനിധികള്‍ക്ക് വളരെ കുറഞ്ഞ നിരക്കിലാണ് മടക്കടിക്കറ്റ് നല്‍കിയിരിക്കുന്നത്.
മേളയിലെ പ്രതിനിധികള്‍ക്ക് കൊച്ചിയിലുള്ള ഹോട്ടലുകള്‍ സൗജന്യ താമസവും യാത്രാകമ്പനികള്‍ സൗജന്യയാത്രാസൗകര്യവും നല്‍കുന്നുണ്ട്. കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications