വിദേശ ഇന്ത്യാക്കാര്‍ക്ക് ഇക്കുറിയും വോട്ടില്ല
തിരുവനന്തപുരം : വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ഗില്‍ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഗില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് ഇത് വ്യക്തമാക്കിയത്. എന്നാല്‍ ഭാവിയില്‍ ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ഗില്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ ഏകദേശം 17ലക്ഷം മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ധാരാളം മലയാളികള്‍ വോട്ടവകാശത്തിനായി കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. തല്‍ക്കാലം പ്രോക്സി വോട്ട് അനുവദിക്കാന്‍ നിര്‍വാഹമില്ല. തിരിച്ചറിയല്‍ കാര്‍ഡുള്ള വിദേശ മലയാളികള്‍ വോട്ട് ചെയ്യുന്നതില്‍ കമ്മീഷന് എതിര്‍പ്പില്ല. ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും ഗില്‍ പറഞ്ഞു.












Click it and Unblock the Notifications