കേരള ടൂറിസത്തിന് ഗള്‍ഫില്‍ പ്രചരണം
ദുബായ് : ഗള്‍ഫില്‍ കേരള ടൂറിസത്തെക്കുറിച്ചുള്ള വമ്പന്‍ പ്രചരണപരിപാടികള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പില്‍ ഗള്‍ഫ് മേഖലയുടെ ചുമതല വഹിക്കുന്ന ഗൗര്‍ കാഞ്ചിലാല്‍ സപ്തംബര്‍ 24ഞായറാഴ്ച അറിയിച്ചു.
കേരളത്തിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട് .കേരളവും ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള മികച്ച ബന്ധം ഇതിന് കൂടുതല്‍ സഹായകമാകുമെന്നും ഗൗര്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം രംഗത്ത് ഗള്‍ഫ് മേഖലയുമായി സഹകരിക്കാന്‍ ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോക ടൂറിസം സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൈറോയിലേക്ക് പോകും വഴി ടൂറിസം സെക്രട്ടറി ബേസ്ബറുവ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യ സന്ദര്‍ശിക്കുന്നഅബുദാബി പൗരന്മാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഒരു ദിവസത്തിനകം വിസ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം അബുദാബിയില്‍ നിന്നുള്ളവരുടെ ഇന്ത്യയിലേക്കുള്ള വരവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ബറുവ പറഞ്ഞു.












Click it and Unblock the Notifications