ബീഹാറില്‍ പ്രളയം രൂക്ഷം, മരണസംഖ്യ 98 ആയി
പാറ്റ്ന : ബീഹാറില്‍ പ്രളയക്കെടുതികളില്‍ പെട്ടു സപ്തംബര്‍ 24 ഞായറാഴ്ച ഒമ്പത് പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 98 ആയി. മധേപുര, ജോസിദിഹ്, മുംഗേര്‍, ഷെയ്ഖ്പുര ജില്ലകളിലാണ് ഞായറാഴ്ച മരണം നടന്നത്. കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതില്‍ നടക്കുന്നുണ്ട്.
മുഖ്യമന്ത്രി റാബ്റി ദേവി ഹെലികോപ്ടറില്‍ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വീടു നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകള്‍ ഉയര്‍ന്ന സ്ഥലങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും അഭയം തേടിയിരിക്കുകയാണ്.












Click it and Unblock the Notifications