ഛോട്ടാരാജന് കേസ് : വിരലടയാളങ്ങള്‍ ഒന്നെന്ന്
മുംബൈ: സപ്തംബര്‍ 15 വെള്ളിയാഴ്ച ബാങ്കോക്കിലുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ വിജയ് ദാമന്‍ മുംബൈ അധോലോക നേതാവ് ഛോട്ടാരാജന് ആണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അറിയുന്നു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബാങ്കോക്കില്‍ എത്തിയിരിക്കുന്ന മുംബൈ പൊലീസ് അവിടെയെത്തിച്ച ഛോട്ടാരാജന്റെ വിരലടയാളങ്ങളും വിജയ് ദാമന്‍ എന്ന പേരില്‍ അജ്ഞാത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ വിരലടയാളങ്ങളും ഒന്നാണെന്നു തെളിഞ്ഞതായി വിശ്വസനീയ കേന്ദ്രങ്ങള്‍ സപ്തംബര്‍ 24 ഞായറാഴ്ച വെളിപ്പെടുത്തി.
എന്നാല്‍ ഇക്കാര്യത്തെക്കുറച്ച് തായ് പൊലീസ് അധികൃതരോ മുംബൈ പൊലീസ് അധികൃതരോ വ്യക്തമായ വിവരങ്ങള്‍ പുറത്തു വിടുന്നില്ല. വിരലടയാളങ്ങളില്‍ സാമ്യം കണ്ടെത്തിയെന്നോ വിജയ് ദാമന്‍ തന്നെയാണ് ഛോട്ടാ രാജന് എന്നോ അവര്‍ പുറത്തു പറഞ്ഞിട്ടില്ല. എന്നാല്‍ സംഭവം സംബന്ധിച്ച അന്വേഷണങ്ങള്‍ പരമരഹസ്യമായി നടക്കുന്നുണ്ടെന്നും എങ്ങിനെയും ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അറിയുന്നു.
ഇന്ത്യയില്‍ മാത്രമല്ല , ആസ്ത്രേലിയയിലും നിരവധി കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന് .
ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ ഹിറ്റ്ലിസ്റ്റില് സ്ഥാനം നേടിയതിനെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് താവളം മാറ്റിയ ഛോട്ടാരാജന് അടുത്തകാലം വരെ ആസ്ത്രേലിയയില്‍ ആയിരുന്നു. എന്നാല്‍ സിഡ്നി ഒളിംപിക്സ് ഇയാളെ വീണ്ടും താവളം മാറ്റാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഒളിംപിക്സിന്റെ ഭാഗമായുള്ള സുരക്ഷാമുന്‍കരുതലുകള്‍ ആസ്ത്രേലിയന്‍ പൊലീസ് ശക്തമാക്കിയതിനെത്തുടര്‍ന്ന് രാജന് തായ്ലണ്ടിലേയ്ക്കു മാറുകയായിരുന്നു.
തായ്ലണ്ടില് ഇയാള്‍ വിജയ് ദാമന്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications