കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജന്‍ പിള്ള കേസ് വീണ്ടും

  • By Staff
Google Oneindia Malayalam News

ദില്ലി: മലയാളി വ്യവസായ പ്രമുഖനും ബ്രിട്ടാനിയ ബിസ്കറ്റ് കമ്പനിയുടെ അധിപനുമായിരുന്ന രാജന്‍പിള്ളയുടെ ദുരൂഹമായ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു.

രാജന്‍പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നീനാപിള്ള സമര്‍പ്പിച്ചിരിക്കുന്ന രണ്ട് പരാതികളിന്മേല്‍ ദില്ലി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണങ്ങള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.

നവംബര്‍ ഒമ്പതിന് കേസന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അധികൃതര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു. ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സപ്തംബര്‍ ആറിന് ദില്ലി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ക്രൈംബ്രാഞ്ച് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

നീനപിള്ള രണ്ട് പരാതികളാണ് നല്‍കിയിരുന്നത്. വിവാദ താന്ത്രികന്‍ ചന്ദ്രസ്വാമി , ബോംബൈ ഡൈയിംഗ് വ്യവസായ ശൃംഖലയുടെ ഉടമ നുസ്ലി വാഡിയ , ബാങ്കോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി രാകേശ് സക്സേന , സിംഗപ്പൂര്‍ വ്യവസായ പ്രമുഖന്‍ ഫ്രഡറിക് റോസ് ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ആദ്യ പരാതി . രാജന്‍ പിള്ളയെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഈ കേസിലെ ആരോപണം.

രണ്ടാമത്തെ പരാതി തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരേയാണ്. രാജന്‍പിള്ളയെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ ജയില്‍ അധികൃതരും പങ്കാളികളാണെന്നാണ് ഇതിലെ ആരോപണം.

തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരായ പരാതിയിന്മേലുള്ള അന്വേഷണം പൂര്‍ത്തിയായതായി ദില്ലി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വി.പി.എസ്.റാണ സപ്തംബര്‍ ആറിന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രസ്വാമി മുതലായവര്‍ക്കെതിരേയുള്ള പരാതിയിന്മേല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു മാസത്തെ സമയം ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ച കോടതി നവംബര്‍ ഒമ്പതു വരെ സമയം നല്‍കിയിട്ടുണ്ട്.

1998 നവംബറില്‍ ദില്ലി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ചന്ദ്രസ്വാമി,നുസ്ലി വാഡിയ , രാകേഷ് സക്സേന , ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാഥമികാന്വേഷണ റിരപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്കെല്ലാം എതിരേ ഇന്ത്യന്‍ ശിക്ഷാമനിയമം 304 ( കൊലപാതകത്തോളമെത്താത്ത എന്നാല്‍ കുറ്റകരമായ നരഹത്യ), 384( പീഢനം) , 387 ( വധഭീഷണി) 420 (വഞ്ചന ) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് 1999 ജനുവരിയില്‍ രാജന്‍ പിള്ളയുടെ കസ്റ്റഡി മരണത്തിലേയ്ക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇതിന്റെ പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവു നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X