വാജ്പേയിക്ക് ശസ്ത്രക്രിയ ഒക്ടോബര്‍ 10ന് ?
മുംബൈ : പ്രധാനമന്ത്രി വാജ്പേയിയുടെ കാല്‍മുട്ട് ശസ്ത്രക്രിയ ഒക്ടോബര്‍ 10 നായിരിക്കും നടക്കുക. ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലോ തെക്കന്‍ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലോ ആയിരിക്കും ശസ്ത്രക്രിയ നടക്കുക എന്നറിയുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വകാര്യ ആശുപത്രി ജനറല്‍ മാനേജര്‍ വ്യക്തമാക്കി. എങ്കിലും തങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications