മലയാളി യുവാവ് ജിദ്ദയില്‍ ജയിലില്‍ മരിച്ചു
പുല്പള്ളി: വയനാട്ടുകാരനായ യുവാവ് സൗദി അറേബ്യയിലെ ജിദ്ദയില്‍ ജയിലില്‍ മരിച്ചതായി സപ്തംബര്‍ 23ശനിയാഴ്ച ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മൂന്ന് മാസം മുമ്പ് നടന്ന ദുരന്തം നാട്ടില്‍ അറിയുന്നതു തന്നെ കഴിഞ്ഞയാഴ്ചയാണ്. പുല്പള്ളിക്കടുത്ത് മരക്കടവ് മുണ്ടക്കൊടിയില്‍ ജോസിന്റെ മകന് ജോമോന് ജോസ് (27) ആണ് മരിച്ചത്.
മൂന്ന് മാസം മുമ്പ് ജിദ്ദയിലെ സര് ഫത്ത് ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു ജോമോന്. ഇയാളുടെ ജയിലില്‍ വച്ചുള്ള പരിചയക്കാരന് നാട്ടിലെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. മൃതദേഹം ജിദ്ദയിലെ കിംഗ് ഫാത്ത് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. മാനസിക വിഭ്രാന്തി മൂലം ജോമോന് ജയിലിലെ ചുവരില്‍ തലയിടിച്ചു മരിച്ചതാണെന്നാണ് അധികൃതരുടെ ഭാഷ്യം.
മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയതിനാണ് ജോസിനെ ജയിലിലടച്ചത്. മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ സൗദിയിലെ അബഹയില്‍ എത്തിയത്. അവിടെ തയ്യല്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി വിവാഹം കഴിച്ചു. ജോലി സ്ഥലത്ത് പലതരത്തിലും പീഡിപ്പിക്കപ്പെട്ടിരുന്നതായി ജോമോന് മാതാപിതാക്കള്‍ക്കു കത്തെഴുതിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ എഴുതിയ മറുപടികള്‍ ജോസിന് കിട്ടിയിരുന്നില്ല.
പീഡനം സഹിക്കാനാവാതെ ജിദ്ദയിലേയ്ക്കു പോകുകയാണെന്ന് ഒരു സുഹൃത്ത് മുഖേന മൂന്ന് മാസം മുമ്പ് വീട്ടിലേയ്ക്കു കത്തയച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ അറിയുന്നത് ജോസിന്‍െറ മരണവാര്‍ത്തയാണ്. ജയിലില്‍ വച്ച് പരിചയപ്പെട്ട മഞ്ചേരി സ്വദേശിയായ യൂസഫ് ആണ് ദാരുണവാര്‍ത്ത വീട്ടിലെത്തിച്ചത്. കഴിഞ്ഞ ആഴ്ചയാണ് യൂസഫ് നാട്ടിലെത്തിയത്. പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സ്വതന്ത്രനാകുകയായിരുന്നു ഇയാള്‍.
നൂല്പുഴ പാലക്കുന്നേല്‍ കുട്ടപ്പന്റെ മകള്‍ റീനയാണ് ജോമോന്റെ ഭാര്യ. ആറുമാസം പ്രായമുള്ള ജിജോ ആണ് ഏകമകന്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications