Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

കൊച്ചി : എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആഗസ്റ് 24 തിങ്കളാഴ്ച പൂര്‍ത്തിയാകാനിരിക്കെ പലയിടത്തും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

കൊച്ചി കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കമുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും നഗരഭരണം സ്വന്തമാക്കാമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.

ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും കഴിഞ്ഞ തവണ കൈവരിച്ച നേട്ടം നിലനിര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതുമുന്നണി. ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും നാല് നഗരസഭകളും ഇടത് ഭരണത്തിലാണ്.

ജില്ലാ പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിന് ഏറെ പ്രതീക്ഷയുണ്ട്. ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഇരുപതെണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ഡിവിഷനുകളില്‍ നവംബറില്‍ നടക്കും. പോത്താനിക്കാട് ഡിവിഷനില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിയില്ല. ഇവിടെ മുന്നണി മത്സരിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തില്‍ 14 ഡിവിഷനുകളില്‍ വിജയിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കു കൂട്ടല്‍. എട്ട് മുനിസിപ്പാലിറ്റികളില്‍ അഞ്ചില്‍ ഭരണം പിടിക്കാമെന്ന് മുന്നണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഇക്കുറി 60 ഗ്രാമപഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ 15ല്‍ 10ഉം ഭരിക്കുന്നത് എല്‍ഡിഎഫാണ്.

ഘടകകക്ഷികളില്‍ നിന്നുള്ള വിമതഭീഷണി ചില കേന്ദ്രങ്ങളില്‍ സിപിഎമ്മിനെ അലട്ടുന്നുണ്ട്. പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥി വിമതനായി നില്‍ക്കുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. ചില വാര്‍ഡുകളില്‍ നിന്നും വിജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+