കണ്ണൂര്‍ വൈദ്യുതി വാങ്ങാനാവില്ല: ബാലാനന്ദന്‍
തിരുവനന്തപുരം: യൂണിറ്റിനുള്ള കനത്ത വില നോക്കുമ്പോള്‍ കണ്ണൂര്‍ പവര്‍ പ്രൊജക്ടില്‍ നിന്ന് കേരളത്തിന് വൈദ്യുതി വാങ്ങാനാവില്ലെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിന്റുമായ ഇ.ബാലാനന്ദന്‍ പറഞ്ഞു.
സപ്തംബര്‍ 23 ശനിയാഴ്ച നടന്ന കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ പദ്ധതിയില്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയുടെ ഉയര്‍ന്ന വിലയനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതിക്ക് രൂപ 5.65 വിലയായി നല്കേണ്ടി വരും. ഇത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായിരിക്കില്ലെന്ന് ബാലാനന്ദന്‍ പറഞ്ഞു.
ചെന്നൈയിലെ എന്നൂരില്‍ വൈദ്യുതി യൂണിറ്റിന് രൂപ 2.44 മാത്രമാണ് വില. ഇതിനാലായിരിക്കാം അവിടെ നിന്ന് വൈദ്യുതി വാങ്ങാന്‍ മന്ത്രി ശര്‍മ്മ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications