Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം അക്രമം: 33 പേര്‍ക്ക് കുറ്റപത്രം

തിരുവനന്തപുരം: പ്ലസ് ടു സമരത്തോടനുബന്ധിച്ച് ജൂലായ് 13ന് തിരുവനന്തപുരം നഗരത്തില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 33 പേര്‍ക്കെതിരേ സപ്തംബര്‍ 23 ശനിയാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍.എസ്.എസ്., എ.ബി.വി.പി., വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളില്‍പ്പെട്ടവരാണ് പ്രതികള്‍.

ബി.എം.എസ്. തിരുവനന്തപുരം ജില്ലാസെക്രട്ടറിയും ബാങ്ക് ജീവനക്കാരുടെ സംഘടനയായ എന്‍.ഒ.ബി.ഡബ്ലിയു.വിന്റെ ജനറല്‍ സെക്രട്ടറിയുമായ ഗിരീശന്‍ ഒന്നാം പ്രതിയും ആര്‍.എസ്.എസ്. തിരുവനന്തപുരം- കൊല്ലം ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് പത്മകുമാര്‍ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

എ.ബി.വി.പി. സംസ്ഥാന ഓര്‍ഗനൈസര്‍ ഉമാകാന്തന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ജയകുമാര്‍, വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി മണികണ്ഠന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ശിശുപാല്‍ജി, ആര്‍.എസ്.എസ്. കാര്യാലയം സെക്രട്ടറി മുരളി, മണ്ഡലം കാര്യവാഹ് രാജു, ഭൗതിക് ശിക്ഷക് പ്രമുഖ് ഉണ്ണികൃഷ്ണന്‍, മഹാകാര്യവാഹുകളായ രാജ്കുമാര്‍, രവികുമാര്‍, ബൗദ്ധിക് പ്രമുഖ് സുധാകരന്‍, ഈ സംഘടനകളുടെ പ്രവര്‍ത്തകരായ ചന്ദ്രമൗലി, ആനന്ദ് മോഹന്‍, ഷിനുകുമാര്‍, വിനോദ്കുമാര്‍, കൃഷ്ണകുമാര്‍, അയ്യപ്പന്‍ നായര്‍, ഷിബുകുമാര്‍, വിജയേഷ്, സുഭാഷ് കുമാര്‍, സന്തോഷ് കുമാര്‍, വിനോദ്, സുദര്‍ശനന്‍, വിജയകുമാര്‍, അജികുമാര്‍, സന്തോഷ് കുമാര്‍, മധു, സുരേഷ്, തുളസി, രാജശേഖരന്‍, അരുണ്‍ കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

ഇവരില്‍ സന്തോഷ് കുമാര്‍, മധു, തുളസി, സുരേഷ്, ഉമാകാന്തന്‍, രാജ്കുമാര്‍, ശിശുപാല്‍ജി, അരുണ്‍കുമാര്‍ എന്നിവര്‍ ഒളിവിലാണ്. അറസ്റിലായ മറ്റു പ്രതികള്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ജയിലിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+