മാരുതിയുടെ പുതിയ കാര്‍ വരുന്നു
ദില്ലി : തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ഭീഷണിക്കിടയിലും പുതിയ മോഡലുകള്‍ വിപണിയിലിറക്കാനുള്ള തീരുമാനവുമായി മാരുതി ഉദ്യോഗ് മുന്നോട്ട് തന്നെയാണ്.
രണ്ട് പുതിയ മോഡലുകള്‍ ഇറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 800, 1000 സിസി കളിലെ ആല്‍ട്ടോ മോഡലുകളാണ് പുതിയതായി വിപണിയിലെത്തുക. ഇവയ്ക്ക് ഏകദേശം 350,000 രൂപയായിരിക്കും വില. 3,000ത്തോളം ആല്‍ട്ടോ മോഡലുകള്‍ വിപണനത്തിന് തയാറായിക്കഴിഞ്ഞുവെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേ സമയം പണിമുടക്ക് ഒഴിവാക്കാന്‍ മാനേജ്മെന്റും തൊഴിലാളി യൂണിയനുമായി സപ്തംബര്‍ 23ന് നടന്ന ചര്‍ച്ച പൊളിഞ്ഞു. ആല്‍ട്ടോ അടക്കമുള്ള മോഡലുകളുടെ ഉല്‍പ്പാദനത്തെ ബാധിക്കും വിധം പണിമുടക്ക് നടത്തുമെന്നാണ് തൊഴിലാളികളുടെ ഭീഷണി. പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.












Click it and Unblock the Notifications