Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍: കോണ്‍ഗ്രസുമായി ചര്‍ച്ചയിലെന്ന് ബി.ജെ.പി

ചെന്നൈ: കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസിന്റെ പിന്തുണക്കായി അനൗപചാരികചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് കെ. ജന കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സപ്തംബര്‍ 25 തിങ്കളാഴ്ച ചെന്നൈയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭയില്‍ എന്‍.ഡി.എ സഖ്യത്തിന് ഭൂരിപക്ഷമില്ല. ബംഗാളില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കുന്നത് രാജ്യസഭ അംഗീകരിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണം. പിന്തുണക്കായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിവരികയാണ്. കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ബംഗാളില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കുന്നതിനെ പിന്തുണക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്നത്തെ കുറിച്ച് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിക്കെഴുതിയ കത്തില്‍ അതിരുകടന്ന ഭാഷയാണ് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു ഉപയോഗിച്ചത്. ഒരു വ്യക്തിയെന്ന നിലയില്‍ ബസു അദ്വാനിയെ ബഹുമാനിക്കേണ്ടതില്ല. പക്ഷേ ഒരു ജനാധിപത്യ-ഫെഡറല്‍ ചട്ടക്കൂടില്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്----അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+