ബീഹാറില്‍ പ്രളയം: മരണസംഖ്യ 108 ആയി
പാറ്റ്ന: ബീഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം സപ്തംബര്‍ 25തിങ്കളാഴ്ച 108 ആയി. കരസേനയുടെ സഹായത്തോടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
21 ജില്ലകളിലായി 40 ലക്ഷം ജനങ്ങളാണ് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നത്. ഗംഗ, കോസി, ബഗ്മതി, ബുര്‍ഹി ഗാഡക് തുടങ്ങിയ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്.
പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപോയവരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാന്‍ മൂവായിരത്തിലേറെ ബോട്ടുകളിലാണ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പേമാരി മൂലം റെയില്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications