ബംഗാളില്‍ മരിച്ചവരുടെ എണ്ണം 497
കല്‍ക്കട്ട: പശ്ചിമബംഗാളില്‍ പ്രളയം മൂലം മരിച്ചവരുടെ എണ്ണം സപ്തംബര്‍ 25 തിങ്കളാഴ്ച 497 ആയി. കാലാവസ്ഥ മെച്ചപ്പെട്ടുവരികയാണ്.
373 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അതേ സമയം വിവിധ വകുപ്പുകള്‍ തരുന്ന കണക്കുകള്‍ മരണസംഖ്യ 497 ആയി ഉയര്‍ന്നതായി വ്യക്തമാക്കുന്നു.
മുര്‍ഷിദാബാദ് ജില്ലയില്‍ മാത്രം 275 പേരാണ് മരിച്ചത്. ബിര്‍ബം ജില്ലയില്‍ മരണസംഖ്യ 147 ആണ്. ചില ഭാഗങ്ങളില്‍ ഭക്ഷണം കിട്ടാത്തതുമൂലം ജനങ്ങള്‍ കലാപം നടത്തി. ഹെലികോപ്ടറുകള്‍ തിങ്കളാഴ്ചയും പലയിടത്തും ഭക്ഷണപൊതികളും മരുന്നും എത്തിച്ചു.
മുര്‍ഷിദാബാദ് ജില്ലയിലെ ബഹരംപൂറിലെ സ്ഥിതിഗതികള്‍ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി ജ്യോതിബസു പറഞ്ഞു.
ചില പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്കത്തിലാണ്ടു കിടന്ന ചില പ്രദേശങ്ങളില്‍ റോഡ് ഗതാഗതവും വൈദ്യുതിയും പുന:സ്ഥാപിച്ചു. നദികളിലെ ജലനിരപ്പ് താണു.












Click it and Unblock the Notifications