ഒക്ടോബര്‍ ആദ്യവാരം പുതിയ ഭരണസമിതി
കൊച്ചി: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ഒക്ടോബര്‍ ആദ്യവാരത്തോടെ നിലവില്‍ വരും. ഒക്ടോബര്‍ അഞ്ചാകുന്നതോടെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ പ്രസിഡണ്ട്, മുനിസിപ്പില്‍ ചെയര്മാന്, കോര്പ്പറേഷന് മേയര്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടക്കുമെന്നാണ് കരുതുന്നത്.
എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ കെ.ആര്. വിശ്വംഭരന് അറിയിച്ചു. മറ്റു ജില്ലകളിലേത് ഇനിയും പ്രഖ്യാപിനിരിക്കുന്നതേയുളളൂ.
എറണാകുളത്ത് സപ്തംബര്‍ 27-ന് ബുധനാഴ്ച രാവിലെ ഏഴു മണിക്ക് പോളിംഗ് ആരംഭിക്കും. 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. 2786 ബൂത്തുകളിലായി 22 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
ഗ്രാമപഞ്ചായത്തിലെ 1042-ഉം ബ്ലോക്ക് പഞ്ചായത്തിലെ 125-ഉം ജില്ലാ പഞ്ചായത്തിലെ 20-ഉം മുനിസിപ്പാലിറിയിലെ 203-ഉം ബ്ലോക്ക് പഞ്ചായത്തിലെ 125-ഉം ജില്ലാപഞ്ചായത്തിലെ 20-ഉം മുനിസിപ്പാലിറ്റിയിലെ 203-ഉം കോര്‍പ്പറേഷനിലെ 66-ഉം മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച തിരഞ്ഞെടുപ്പു നടക്കുന്നത്. പഞ്ചായത്തുകളിലേക്ക് 2098-ഉം മുനിസിപ്പാലിറ്റികളിലേക്ക് 217-ഉം കോര്‍പ്പറേഷനിലേക്ക് 417-ഉം വോട്ടെടുപ്പു കേന്ദ്രങ്ങളാണുള്ളത്.
പഞ്ചായത്തില്‍ 15,77,411 പേര്‍ക്ക് വോട്ടവകാശമുണ്ട്. ഇതില്‍ 8,00,659 പേര് സ്ത്രീകളാണ്. മുനിസിപ്പാലിറ്റികളിലെ 2,35,287 വോട്ടര്‍മാരില്‍ 1,20,441 പേര് വനിതകളാണ്. കോര്‍പ്പറേഷനില്‍ 4,78,743 പേര് വോട്ടു ചെയ്യും. ഇതില്‍ 2,43,975 സ്ത്രീകളുണ്ട്.
സപ്തംബര്‍ 28-ന് രാവിലെ എട്ടു മണിക്കാരംഭിക്കുന്ന വോട്ടെണ്ണലിന് പഞ്ചായത്തുകളില്‍ 16-ഉം മുനിസിപ്പാലിറ്റിയില്‍ എട്ടും കോര്‍പ്പറേഷനില്‍ മൂന്നും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
111 റിട്ടേണിംഗ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കും. വിവിധ വോട്ടെടുപ്പു കേന്ദ്രങ്ങളിലായി 20,000 ഉദ്യോഗസ്ഥന്മാരെയും ക്രമസമാധാനപാലനത്തിനായി 4,500 പൊലീസ് ഉദ്യോഗസ്ഥന്മാരെയും നിയോഗിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications