മലയാളി കള്ളനോട്ടു സംഘം ബാംഗ്ലൂരില്‍ പിടിയില്‍
ബാംഗ്ലൂര്‍: ഒരു സ്ത്രീയുള്‍പ്പടെ ഒമ്പത് മലയാളികളടങ്ങുന്ന കള്ളനോട്ടു സംഘത്തെ സപ്തംബര്‍ 25 തിങ്കളാഴ്ച ബാംഗ്ലൂര്‍ പൊലീസ് അറസ്റുചെയ്തു.
ഇവരില്‍ നിന്ന് ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ കള്ളനോട്ടുകള്‍ തയ്യാറാക്കാനുപയോഗിച്ചിരുന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍, സ്ക്രീന്‍ പ്രിന്റര്‍ എന്നിവയും വിതരണത്തിനായി തയ്യാറാക്കിയിരുന്ന 20,52,00 രൂപയുടെ കള്ളനോട്ടുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇതിനു പുറമേ സംഘം ഉപയോഗിച്ചിരുന്ന അംബാസഡര്‍ കാര്‍, രണ്ട് ബൈക്കുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
ബാംഗ്ലൂരിലും മുംബൈയിലും കേരളത്തിലെ ചില നഗരങ്ങളിലുമായി 50 ലക്ഷത്തോളം രൂപയുടെ 100, 500, 50 രൂപ കള്ളനോട്ടുകള്‍ സംഘം വിതരണം ചെയ്തതായി ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി.മഡ്യാല്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം കാസര്‍കോട്ടൊരു കള്ളനോട്ടു കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രസാദ് ബാബുവാണ് ബാംഗ്ലൂര്‍ പൊലീസിന്റെ പിടിയിലായ കള്ളനോട്ടു സംഘത്തിന്റെ തലവന്‍. ഡിടിപിയില്‍ ഡിപ്ലോമയുള്ള ബിനോയ് തോമസ് ആണ് കള്ളനോട്ട് തയ്യാറാക്കുന്നതിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.












Click it and Unblock the Notifications